പെരുമ്പാവൂർ: രായമംഗലത്ത് 30 അടിയോളം താഴ്ചയും ഇടുങ്ങിയതുമായ കിണറ്റിൽ വീണപോത്തിനെ ഫയർഫോഴ്സ് രക്ഷിച്ചു. വട്ടക്കാട്ടുപടിയിൽ കാനാമ്പുറം നീനാകുഞ്ഞിന്റെ 2 വയസുള്ള പോത്തിനെയാണ് പെരുമ്പാവൂർ ഫയർ ഫോഴ്സ് എത്തി ലാഡറിന്റെ സഹായത്തോടെ പുറത്തെടുത്തത്. നീനാകുഞ്ഞിന്റെ തൊടിയിലെ കിണറ്റിലാണ് പോത്ത് വീണത്. ഫയർ ഓഫീസർമാരായ കെ.എം. ഇബ്രാഹിം, എസ്. കണ്ണൻ എന്നിവർ കിണറ്റിൽ ഇറങ്ങി അതിസാഹസികമായാണ് പോത്തിനെ കരകയറ്റിയത്. സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ബി.സി. ജോഷി, ഫയർ ഓഫീസർമാരായ സി.എ. നിഷാദ്, ബി. അരുൺ, ഹോം ഗാർഡ് ആർ.ടി. ഗോപകുമാർ എന്നിവർ പങ്കാളികളായി.