മരട്: കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി മരട് നഗരസഭയിൽ ജല അതോറിറ്റി വാൽവ് ക്രമീകരണം നടത്തും. നഗരസഭയിലെ ഡിവിഷൻ നമ്പർ 1, 33, 23, 29, വളന്തകാട് എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായാണ് ക്രമീകരണം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് നാഷണൽ ഹൈവേ 85ന്റെ വടക്കുഭാഗത്തെ കണ്ണാടിക്കാട്, തുരുത്തി പ്രദേശങ്ങളിലേയ്ക്ക് ജലവിതരണം ചെയ്യുന്ന വാൽവ് അടച്ചിടും. വ്യാഴാഴ്‌ച നാഷണൽ ഹൈവേ 85ന്റെ തെക്കുഭാഗത്തെ മരട് കൊട്ടാരം, കേട്ടെഴുത്ത് കടവ് പ്രദേശങ്ങളിലേയ്ക്കുള്ള വാൽവും അടക്കുമെന്നും വരുന്ന കുറച്ച് ആഴ്ചകളിലും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ തത‌്സ്ഥിതി തുടരുമെന്നും അസി. എക്സി. എൻജിനിയർ അറിയിച്ചു.