baburaj

കൊച്ചി​: അമ്മ ജോയി​ന്റ് സെക്രട്ടറി​ ബാബുരാജും സംവിധായകൻ ശ്രീകുമാർ മേനോനും വിളിച്ചുവരുത്തി പീഡിപ്പിച്ചതായി ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തൽ. സി​നി​മയി​ൽ റോൾ വാഗ്ദാനം ചെയ്ത് ആലുവയിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണ് ബാബുരാജ് പീഡിപ്പിച്ചത്.

സംവി​ധായകനും തി​രക്കഥാകൃത്തും വീട്ടിലുണ്ടെന്നാണ് പറഞ്ഞതെങ്കിലും ആരും ഉണ്ടായിരുന്നില്ല. വി​ശ്രമി​ക്കാൻ തന്ന മുറി​യി​ൽ കടന്നുകയറി​ മോശമായി സംസാരിച്ചു. ശാരീരികമായി ഉപദ്രവിച്ചു. പിറ്റേന്നാണ് പുറത്തേക്കു വിട്ടത്. മുൻപരിചയമുള്ളതിനാൽ ബാബുരാജിനെ സഹോദരനെപ്പോലെ കണക്കാക്കിയതാണ് കുഴപ്പമായതെന്നും പേരുവെളി​പ്പെടുത്താതെ യുവതി​ പറഞ്ഞു. സമാനമായ അനുഭവം ബാബുരാജി​ൽ നി​ന്ന് നി​രവധി​ യുവതി​കൾ നേരി​ട്ടി​ട്ടുണ്ടെന്നും ഭയംകൊണ്ട് വെളി​പ്പെടുത്താൻ മടി​ക്കുന്നതാണെന്നും യുവതി ആരോപിച്ചു.

ഈ സംഭവം അന്നത്തെ കൊച്ചി​ സി​റ്റി​ ഡെപ്യൂട്ടി​ പൊലീസ് കമ്മി​ഷണർ എസ്. ശശിധരനോട് ഫോണി​ൽ പറഞ്ഞപ്പോൾ പരാതി​നൽകാൻ നി​ർദ്ദേശി​ച്ചു. സ്ഥലത്ത് ഇല്ലാതി​രുന്നതി​നാൽ സാധി​ച്ചി​ല്ല. പൊലീസ് രഹസ്യമൊഴി​യെടുത്താൽ എല്ലാം വെളി​പ്പെടുത്തും.

പ്രമുഖ പരസ്യ, സിനിമ സംവിധായകൻ ശ്രീകുമാർ മേനോൻ പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. പലവട്ടം ഈ ഓഫറുമായി വിളിച്ചിരുന്നു. മോളേ എന്നാണ് വിളിച്ചിരുന്നത്. പിന്നീടാണ് ഈ വിളിയുടെ അർത്ഥം പിടികിട്ടിയതെന്നും യുവതി പറഞ്ഞു.

സിനിമയിൽ റോൾ ഓഫറുമായി കൊച്ചിയിലെ നിരവധിപേർ ഫോൺ ചെയ്തിരുന്നു. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഒപ്പം അഭിനയിക്കാമെന്നായിരുന്നു വാഗ്ദാനം. ഭർത്താവിന്റെ പിന്തുണയോടെയാണ് തന്റെ വെളിപ്പെടുത്തലുകളെന്നും യുവതി പറഞ്ഞു.

യുവതിയെ അറിയില്ല: ബാബുരാജ്

തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ കണ്ടിട്ടുപോലുമില്ലെന്ന് നടൻ ബാബുരാജ് പറഞ്ഞു. ആലുവയിലെ തന്റെ വീട് 2019ൽ ഉപയോഗിക്കാൻ പറ്റിയ സ്ഥിതിയിലായിരുന്നില്ല. സ്വീകരണ മുറിയോ വാതിൽ പോലുമോ ഉണ്ടായിരുന്നില്ല. 2015-20 കാലത്ത് മൂന്നാറിലായിരുന്നു താമസം. കൊവിഡ് സമയത്താണ് വീട് നന്നാക്കി താമസം തുടങ്ങിയത്. അമ്മ ഭാരവാഹിത്വം വന്നതിനെ തുടർന്ന് തന്നെ ലക്ഷ്യമിട്ടുള്ള തന്ത്രമാണിത്. പെൺകുട്ടിയുടെ യഥാർത്ഥ താത്പര്യം എന്താണെന്ന് അന്വേഷിക്കണമെന്നും ബാബുരാജ് പറഞ്ഞു.