തൃപ്പൂണിത്തുറ: തെക്കൻപറവൂർ വാല സമുദായോദ്ധാരണി പരസ്പരസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാഭ്യാസ അവാർഡുദാനചടങ്ങ് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അവാർഡ് ദാനം നിർവഹിച്ചു. ഡോ. അഭിജിത്ത് ബോസ് മുഖ്യപ്രഭാഷകനായിരുന്നു. കെ.കെ. ശശിധരൻ, ടി.എസ്. വിജയൻ, മീരാബെൻ, രാജേന്ദ്രൻ മുട്ടത്ത്, ലീലാകൃഷ്ണൻ, സി.കെ. സജീവൻ, എൻ.ടി. ചന്ദ്രൻ, കെ.എൻ. രഘുലാൽ, എസ്.ടി. അരവിന്ദൻ എന്നിവർ സംസാരിച്ചു.