kothamangalam

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന തലത്തിൽ സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി യൂണിറ്റ് തലത്തിൽ സ്വരൂപിച്ച ഫണ്ട് ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഏറ്റുവാങ്ങി. 6,12,000രൂപയും നിയോജക മണ്ഡലത്തിലെ നെല്ലിക്കുഴി യൂണിറ്റ് ഫർണിച്ചർ വ്യാപാരികളിൽ നിന്ന് സ്വരൂപിച്ച പത്ത് ലക്ഷത്തോളം രൂപയുടെ ഫർണീച്ചറുകളും കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. ജോണി, ജില്ലാ ട്രഷറർ എസ്.എസ്. അജ്മൽ, ജില്ലാ സെക്രട്ടറി ജിജി ഏളൂർ, നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കെ. സേവ്യർ, ജനറൽ സെക്രട്ടറി റെന്നി പി. വർഗീസ്, ട്രഷറർ അനിൽ ഞാളുമഠം എന്നിവർ സംസാരിച്ചു.