jci

കൊച്ചി: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) കൊച്ചിൻ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾക്കുള്ള ജെ.സി.ഐ ജനകീയ പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. മാദ്ധ്യമ രംഗത്ത് നിന്നുമുള്ള പുരസ്‌കാരത്തിന് ജനയുഗം കൊച്ചി ബ്യറോ ലേഖകൻ ഷാജി ഇടപ്പള്ളി, സൂഫി റസൽ ഗായകൻ അഷ്‌റഫ് ഹൈദ്രോസ്, ജീവകാരുണ്യ പ്രവർത്തകൻ അസൈനാർ അരവിഞ്ചാൽ, ഭാഷാദ്ധ്യാപകൻ ശ്രീകാന്ത് എസ്. അയ്മനം, ഭിന്നശേഷി പ്രവർത്തകൻ രാജീവ് പള്ളുരുത്തി ഉൾപ്പടെ 60 പേർക്കാണ് പുരസ്കാരം. നാളെ വൈകിട്ട് അഞ്ചിന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.