തൃപ്പൂണിത്തുറ: ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടും മുടങ്ങിക്കിടക്കുന്ന വൈക്കം റോഡ്, കണിയാമ്പുഴ റോഡ്, കോണോത്തുപുഴ, ഇരുമ്പുപാലം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ട്രൂറ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രൂറ ചെയർമാൻ വി.പി. പ്രസാദ് അദ്ധ്യക്ഷനായി. നഗരസഭാദ്ധ്യക്ഷ രമ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ആർ. ശശികുമാർ, ഇന്ദു സി. നായർ എന്നിവർ മാലിന്യസംസ്ക്കരണ ഉപാധികൾ പരിചയപ്പെടുത്തി. പ്രതിപക്ഷനേതാവ് പി.കെ. പീതാംബരൻ, വി.സി. ജയേന്ദ്രൻ, എസ്.കെ. ജോയി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വി.പി. പ്രസാദ് (ചെയർമാൻ), എ.ടി. ജോസഫ്, ജിജി വെണ്ട്രപ്പള്ളി. കെ.സി. മോഹനചന്ദ്രൻ, ആർ. കൃഷ്ണസ്വാമി, രതി ഹരിഹരൻ (വൈസ് ചെയർമാൻമാർ), വി.സി. ജയേന്ദ്രൻ (കൺവീനർ), എ. ശേഷാദ്രി, ഡി. മനോഹരൻ, വി.ജി. മുരളീകൃഷ്ണദാസ്, പി.എൻ. രവി, സെലിൻ ജോൺസൺ (ജോ. കൺവീനർമാർ), എസ്.കെ. ജോയി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.