കൊച്ചി: വെണ്ണല സർവീസ് സഹകരണബാങ്ക് അംഗങ്ങൾക്കും ഇടപാടുകാർക്കും സ്മാർട്ട് കാർഡ് നൽകുന്ന പദ്ധതി ആരംഭിച്ചു. ബാങ്ക് നടത്തിവരുന്ന സഹകരണ സൂപ്പർമാർക്കറ്റിലെ ഓരോ പർച്ചേസിനും നിലവിലുള്ള വിലക്കുറവിന് പുറമെ ഒരുശതമാനം അധിക വിലക്കിഴിവ് ഉറപ്പുവരുത്തുന്നതാണ് സ്മാർട്ട് കാർഡ് പദ്ധതി. സ്മാർട്ട് കാർഡ് വിതരണോദ്ഘാടനം മുൻ മേയർ സി.എം. ദിനേശ്‌മണി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായിക ഗായത്രി സുരേഷ്, ചലച്ചിത്ര സംവിധായിക ജി ചിറക്കൽ എന്നിവർ മുഖ്യാതിഥികളായി. സി.ഡി. വത്സലകുമാരി, കെ.ടി. സാജൻ,വിനീത സക്‌സേന, എ.എം. സുരേന്ദ്രൻ, കെ.എ.അഭിലാഷ്, ടി.എസ്. ഹരി എന്നിവർ സംസാരിച്ചു.