ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സംഘടിപ്പിച്ച പത്താമത് ഗൃഹസദസ് കൈപ്പാലത്തിൽ പുഷ്പാകരന്റെ വസതിയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റസീന നജീബ്, സിമി അഷറഫ്, കീഴ്മാട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ്, സി.എസ്. അജിതൻ, പി.എം. അയൂബ്, കെ.കെ. സുബ്രഹ്മണ്യൻ, ജാസ്മിൻ അലി തുടങ്ങിയവർ സംസാരിച്ചു. അഞ്ജു പ്രിൻസ് വായനാനുഭവം പങ്കുവെച്ചു. പി.ജി. വേണു, കെ.കെ. അശോകൻ, വി.പി. ദിലീപൻ, നിബിൻ കുന്നപ്പിള്ളി, എൻ.എസ്. സുധീഷ്, നൗഷാന അയൂബ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.