mes

ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ എ.ഐ.സി.ടി.ഇ ട്രെയിനിംഗ് ആൻഡ് ലേണിംഗ് (അടൽ) ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം എം.ഇ.എസ് സ്വാശ്രയ കോളജ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. റഹീം ഫസൽ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. എം. അഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അഷറഫ്, കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം.എം. സലിം, ട്രഷറർ എം.എ. അബ്ദുള്ള, പ്രിൻസിപ്പൽ ഡോ. ആർ. മുരുകൻ, പി.കെ.എ. ജബ്ബാർ, എച്ച്.എസ്. അബ്ദുൾ ഷരീഫ്, സി.എം. അഷറഫ്, ഡോ. പി.കെ. യാകൂബ്, വി.എം. ലഗീഷ്, സി.എം. ഷിജിത, അനു വർഗീസ് എന്നിവർ സംസാരിച്ചു.