jebi-

ആലുവ: ആലുവയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് ആലുവ താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷൻസ് അപെക്‌സ് കൗൺസിൽ (അട്രാക്) സംഘടിപ്പിച്ച വികസന സെമിനാറിൽ ഉയർന്നത് 30 ഓളം നിർദ്ദേശങ്ങൾ.

ഇടപ്പള്ളി മുതൽ കറുകുറ്റി വരെ നീളുന്ന എലിവേറ്റഡ് ഹൈവേയാണ് പ്രധാന നിർദ്ദേശം. ഇടപ്പള്ളി, കളമശേരി, ആലുവ, പറവൂർ കവവ, അത്താണി, അങ്കമാലി എന്നിവിടങ്ങളിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ എലിവേറ്റഡ് ഹൈവേ അനിവാര്യമാണെന്ന് യോഗം ചൂണ്ടികാട്ടി.

ശബരി പാത, ചെങ്ങൽതോട് - മാഞ്ഞാലി തോടുമായി ബന്ധിപ്പിച്ച് എയർപോർട്ടിന് വെള്ളപ്പൊക്കത്തിൽ നിന്ന് സുരക്ഷയൊരുക്കുക, വാട്ടർ ടൂറിസം പദ്ധതി, വാട്ടർ മെട്രോ, നൈറ്റ് ഷോപ്പിംഗ്, മെട്രോ റെയിൽ, റെയിൽവേ വികസനം, റോഡ് ഗതാഗതം എന്നിവയാണ് മറ്റ് പ്രധാന നിർദ്ദേശങ്ങൾ. വികസന രൂപരേഖയുമായി ബന്ധപ്പെട്ട് ഇനിയും വിദഗ്ധ പഠനങ്ങളും ചർച്ചകളും സംഘടിപ്പിക്കും.

ജെബി മേത്തർ എം.പി സെമിനാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അഡ്വ കെ.എം. ജമാലുദ്ദിൻ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ബാബു കെ. വർഗീസ്, എ.എം. അശോകൻ, ഡോ. സി.എം. ഹൈദരാലി, കെ. ജയപ്രകാശ്, എം. സുരേഷ് എന്നിവർ സംസാരിച്ചു.