മൂവാറ്റുപുഴ: മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ചാറ്റബിൾ ട്രസ്റ്റ് ആൻഡ് കൾച്ചറൾ സെന്ററിന്റെ വാർഷിക പൊതുയോഗം എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ ചേർന്നു. യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ. സാനുമാസ്റ്റർ അദ്ധ്യക്ഷനായി. ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രമോദ് കെ.തമ്പാൻ റിപ്പോർട്ടും - വരവുചെലവ് കണക്കും അവതരിപ്പിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ഫൗണ്ടേഷൻ ഡയറക്ടർമാരായ കമാണ്ടർ സി.കെ. ഷാജി, സി.കെ.ഉണ്ണി, അഡ്വ. ടി.എസ്. റഷീദ്, അജേഷ് കോട്ടമുറിക്കൽ, അരുൺഡേവിഡ്, രജീഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി ബോർഡ് ചെയർമാനായി കേരള സർക്കാർ നിയമിച്ച ഡോ. ജെ. പ്രസാദിനെ ആദരിച്ചു. നൂറുപേരുടെ അവയവദാന സമ്മതപത്രം ആരോഗ്യ വകുപ്പിന് കൈമാറാനും പൊതുയോഗം തീരുമാനിച്ചു. ഭാരവാഹികളായി പ്രൊഫ. എം.കെ. സാനു ( ചെയർമാൻ) ഡോ. ജെ. പ്രസാദ് (വൈസ് ചെയർമാൻ), പ്രമോദ് കെ. തമ്പാൻ (ജനറൽ സെക്രട്ടറി), രഞ്ജിത് (ജോയിന്റ് സെക്രട്ടറി), പി.ബി. രഞ്ജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.