cpi
സി.പി.ഐ മഞ്ഞള്ളൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇ.കെ. കുഞ്ഞ്, എം.ജെ. ജോസഫ് അനുസ്മരണ സമ്മേളനം സി.പി.ഐ. ജില്ല അസിസ്റ്റന്റ് സെക്രട്ടറി എൽദോ എബ്രഹാം ഉദ് ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: സി.പി.ഐ മഞ്ഞള്ളൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇ.കെ. കുഞ്ഞ്, എം.ജെ. ജോസഫ് അനുസ്മരണ സമ്മേളനം ജില്ല അസിസ്റ്റന്റ് സെക്രട്ടറി എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ഷാജി ഇടപ്പാട്ട് അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ഇൻ ചാർജ് ഇ.കെ സുരേഷ്, മഹിള സംഘം മണ്ഡലം സെക്രട്ടറി അനിത റെജി, ഷാജി മലയിൽ, എ.സി. ബാബു എന്നിവർ സംസാരിച്ചു.