ചോറ്റാനിക്കര: അമ്പാടിമല വായനശാലയിൽ പ്രതിമാസ പുസ്തക ചർച്ചയുടെ ഭാഗമായി ധന്യ സോമൻ നിമ്ന വിജയന്റെ "ഏറ്റവും പ്രിയപ്പെട്ട എന്നോട് " എന്ന പുസ്തകം അവതരിപ്പിച്ചു. തേന്മാവ് വായനക്കൂട്ടത്തിന്റെ നേതൃത്വത്തിൽ

റോയൽടീം, കാരുണ്യ കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ

റോയൽനഗർ കിണറ്റിൻകരയ്ക്കു സമീപം ഷിജോ ജോസഫിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച സാഹിത്യസായാഹ്നം കഥകളി കലാകാരൻ സദനം ഹരികുമാർ ഉദ്ഘാടനം ചെയ്തു. തേന്മാവ് വായനക്കൂട്ടംകൺവീനർ

ഷീനു സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജിൻസി ഷിജോ, വായനശാല പ്രസിഡന്റ് സന്തോഷ് തൂമ്പുങ്കൽ, സെക്രട്ടറി പ്രദീപ് ആദിത്യ, സുമേഷ് ആയപ്പിള്ളി, ഷിജോ ജോസഫ് എന്നിവർ സംസാരിച്ചു.