y
അത്തം ഘോഷയാത്ര (ഫയൽഫോട്ടോ)

തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്ന തൃപ്പൂണിത്തുറ അത്തംഘോഷയാത്ര പകിട്ടാർന്നതാകും. 20നിശ്ചലദൃശ്യങ്ങളും 300ലേറെ കലാകാരന്മാരും അണിനിരക്കും.

സെപ്തംബർ 5ന് വൈകിട്ട് 4ന് തൃപ്പൂണിത്തുറ ഹിൽപാലസിൽനിന്ന് രാജകുടുംബം പ്രതിനിധിയിൽനിന്ന് അത്തപ്പതാക ഏറ്റുവാങ്ങി ഘോഷയാത്രയോടെ അത്തം നഗറിലെത്തിക്കും. അത്തച്ചമയാഘോഷങ്ങൾ സെപ്റ്റംബർ 6ന് തുടങ്ങും. ഗവ.ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിലെ അത്തംനഗറിൽ രാവിലെ 9ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അത്തപ്പതാക ഉയർത്തും. ഹൈബി ഈഡൻ എം.പി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. ചടങ്ങിൽ കെ. ഫ്രാൻസിസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവർ പങ്കെടുക്കും.

തുടർന്ന് വർണോജ്വലമായ അത്തച്ചമയ ഘോഷയാത്ര രാജവീഥിയിലേക്കിറങ്ങും. രാവിലെ 10ന് സിയോൻ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരം, വൈകിട്ട് 3 മുതൽ പൂക്കളപ്രദർശനം. വൈകിട്ട് 5ന് കേളി, 6ന് അത്തംനഗറിൽ കലാസന്ധ്യ ഉദ്ഘാടനം, 7.30ന് തൊടുപുഴ ബീറ്റ്സിന്റെ ഗാനമേള.

7ന് വൈകിട്ട് 5ന് ലായം കൂത്തമ്പലത്തിൽ കളരിപ്പയറ്റ്, 6ന് മാജിക് ഷോ, 7ന് കാവ്യനൃത്താർച്ചന. 8ന് വൈകിട്ട് 5ന് സംഗീതക്കച്ചേരി, 6.30ന് പുല്ലാംകുഴൽ ഫ്യൂഷൻ, 8ന് കൊച്ചിൻ ചിലമ്പൊലിയുടെ നാടൻപാട്ട്. 9ന് വൈകിട്ട് 4.30ന് കുറത്തിയാട്ടം, 6.30ന് നൃത്തനൃത്യങ്ങൾ, 8.30ന് മെഗാഷോ. 10ന് വൈകിട്ട് 4ന് കഥകളി, 6ന് നൃത്തനൃത്യങ്ങൾ, 6.30ന് കൈകൊട്ടിക്കളി, 8ന് കുമാരി ഗംഗശശിധരന്റെ വയലിൻഫ്യൂഷൻ. 11ന് വൈകിട്ട് 4ന് കലാവിരുന്ന്, 6.30ന് ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം, 8.30ന് തിരുവനന്തപുരം ശ്രീനന്ദനയുടെ നാടകം യാനം. 12ന് വൈകിട്ട് 4.30ന് ചിന്തുപാട്ട്, 6ന് സോപാനസംഗീതം, 6.30ന് കലാവിരുന്ന്. 13ന് വൈകിട്ട് 4ന് സമ്മാനദാനം, 6.30ന് ജില്ലാ ടൂറിസം പ്രമോഷൻ ഓർഗനൈസിംഗ് സൊസൈറ്റിയുടെ നൃത്തസംഗീതനിശ.

14ന് രാവിലെ 9ന് അത്തപ്പതാകയുടെ തൃക്കാക്കരയിലേയ്ക്കുള്ള പ്രയാണം. പതാക കൈമാറൽ, 11ന് അമരഗാനസല്ലാപം, വൈകിട്ട് 7ന് അയൺ ബ്രിഡ്ജിന്റെ ലൈവ് ഫ്യൂഷൻ വാദ്യ - നൃത്ത സമന്വയം.