നെടുമ്പാശേരി: ചെങ്ങമനാട് മഹദേവർ ക്ഷേത്രോത്സവ നോട്ടീസ് അൻവർസാദത്ത് എം.എൽ.എ പ്രകാശിപ്പിച്ചു. ക്ഷേത്രം മനേജർ എം.എസ്. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, ഇ.കെ. വേണുഗോപാൽ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭന സുരേഷ്‌കുമാർ, വിജിത വിനോദ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സി.ബി. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി പി.പി. സുരേഷ് കുമാർ ഭാരവാഹികളായ ബിജു വാസുദേവൻ, ശിവൻ ചെഞ്ചേരിപ്പറമ്പിൽ, അനിൽ ഗോപൻ, സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 2025 ജനുവരിയിലാണ് ഉത്സവം.