g

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ ആരോപണം പരിശോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം. വസ്തുനിഷ്ഠമായ അന്വേഷണം നടക്കട്ടെ. നിരപരാധികൾ ശിക്ഷിക്കപ്പെടരുത്. ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുന്നത് വൈകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.