മൂവാറ്റുപുഴ: മാറാടി ഗവ. ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ യോഗാദ്ധ്യാപകനെ നിയമിക്കുന്നു. ഗ്രാമപഞ്ചായത്തിലെ വനിതകൾക്ക് യോഗാപരിശീലനം നൽകാൻ 400 രൂപ ദിവസ ശമ്പളത്തിൽ ഒരു യോഗ അദ്ധ്യാപകനെ /അദ്ധ്യാപികയെയാണ് നിയമിക്കുന്നത്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പും ബയോഡാറ്റയും സെപ്തംബർ 7ന് വൈകിട്ട് 5നകം നൽകണം. വിലാസം: സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ആശുപത്രി, ഈസ്റ്റ് മാറാടി പി.ഒ, 686673. ഫോൺ: 0485 2995013.