മൂവാറ്റുപുഴ: എം.ജെ.എസ്.എസ്.എ വാളകം ഡിസ്ട്രിക്ട് കലോത്സവത്തിൽ മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് മെമ്മോറിയൽ സൺഡേസ്കൂൾ 100 പോയിന്റുകൾ നേടി ജേതാക്കളായി. കടമറ്റം സെന്റ് ജോർജ് സൺഡേ സ്കൂൾ (87 പോയിന്റ്) രണ്ടാം സ്ഥാനവും വാളകം ജെ.എസ്. സൺഡേ സ്കൂൾ (81 പോയിന്റ് ) മൂന്നാം സ്ഥാനവും നേടി. കുന്നയ്ക്കാൽ ടി.എസ്.എസിലെ ഇവാഞ്ചലീന ബിബിൻ, കടയ്ക്കനാട് ജെ.എസ്. സൺഡേ സ്കൂളിലെ ജോൺ ബിനു, ചെറിയ ഊരയം സെന്റ് ജോർജിലെ എൽനസാറ എൽദൊ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ കെ.വി. യൽദൊ അദ്ധ്യക്ഷത വഹിച്ചു.