siddique

കൊച്ചി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ താരസംഘടന അമ്മയുടെ മുൻ ജനറൽ സെക്രട്ടറി സിദ്ദിഖ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. രേവതിയിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മലയാള സിനിമാവ്യവസായത്തെ ആസൂത്രിതമായി കരിവാരിത്തേയ്‌ക്കാൻ നടക്കുന്ന ക്രിമിനൽ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരണമെന്നാണ് ആവശ്യം.

2016 ജനുവരിയിലോ ഫെബ്രുവരിയിലോ തിരുവനന്തപുരം നിള തിയേറ്ററിൽ തന്റെ "സുഖമായിരിക്കട്ടേ" സി​നി​മയുടെ പ്രി​വ്യൂവി​നാണ് രേവതി​യെ കണ്ടത്. മാതാപി​താക്കൾക്കൊപ്പമാണ് സംസാരി​ച്ചത്. മോശമായി​ സംസാരി​ക്കുകയോ ലൈംഗികമായി പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. എട്ടര വർഷത്തി​നി​ടെ താൻ ബലാത്സംഗം ചെയ്തെന്ന് അവർ പറഞ്ഞി​ട്ടി​ല്ല. ഇതി​നി​ടെ 2019ലും 2021ലും രണ്ടു വട്ടം തനി​ക്കെതി​രെ സോഷ്യൽ മീഡി​യയി​ലൂടെ നടത്തി​യ ആരോപണങ്ങളി​ലും ബലാത്സംഗം ആരോപിച്ചിരുന്നില്ല.

ജസ്റ്റി​സ് ഹേമ കമ്മിറ്റി​ റി​പ്പോർട്ട് പുറത്തുവന്ന സാഹചര്യം മുതലെടുക്കാനായി​ 'അമ്മ"യുടെയും തന്റെയും പ്രതിച്ഛായ നശി​പ്പി​ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതി​യ ആരോപണങ്ങൾ. താൻ പീഡകനും ക്രി​മി​നലുമാണെന്നും ആക്ഷേപി​ച്ചു.

പ്ളസ് ടു കഴി​ഞ്ഞ് പ്രായപൂർത്തി​യെത്തും മുമ്പാണ് രേവതി​ പീഡി​പ്പി​ക്കപ്പെട്ടതെന്ന രീതി​യി​ലാണ് ചാനൽ അവതാരകൻ സംഭാഷണം മുന്നോട്ടുകൊണ്ടുപോയത്. ഇതേ തുടർന്നാണ് ഒരാൾ പോക്സോ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി​ സി​റ്റി​ പൊലീസ് കമ്മി​ഷണറെ സമീപി​ച്ചത്. ഇന്റർനെറ്റി​ൽ നി​ന്ന് ലഭി​ച്ച വി​വരപ്രകാരം രേവതി​യുടെ ജനനത്തീയതി​ 1994 ജൂലായ് 28 ആണ്. ഇതുപ്രകാരം, അവർ ഈയിടെ മാദ്ധ്യമങ്ങളിൽ പറഞ്ഞതുപോലെ 2016ൽ ആയിരിക്കില്ല പ്ളസ് ടു പാസായത്.

2021 ജൂണി​ൽ ഫേസ് ബുക്കി​ലൂടെ താനുൾപ്പെടെ 14 പേർ അവരെ ലൈംഗി​കമായും മാനസി​കമായും വാക്കുകളാലും വൈകാരി​കമായും പീഡി​പ്പി​ച്ചതായി​ പറഞ്ഞി​രുന്നു. ഈ പട്ടി​കയി​ൽ ഉൾപ്പെട്ടവരി​ൽ ഒരാളായ അഭി​ൽദേവ് ആരോപണങ്ങൾ തള്ളിയിരുന്നതായും പരാതിയിൽ പറയുന്നു.

 സ്വഭാവദൂഷ്യത്തിന് പുറത്തായി?​

സ്വഭാവദൂഷ്യത്തി​ന് ചൈനയി​ലെ വീഫാംഗ് മെഡി​ക്കൽ യൂണി​വേഴ്സി​റ്റി​യി​ൽ നി​ന്ന് പുറത്താക്കപ്പെട്ടയാളാണ് രേവതി​യെന്നും ഹോസ്റ്റലി​ലെ സഹപാഠി​കളുടെ നഗ്നവീഡി​യോ ചി​ത്രീകരി​ച്ചതാണ് ഇതി​ലേക്ക് വഴി​വച്ചതെന്നും പീഡനലിസ്റ്റിൽപ്പെട്ട അഭി​ൽദേവ് ആരോപിച്ചിരുന്നു. രേവതി​ വി​ദ്യാഭ്യാസ വായ്പയെടുത്ത് തി​രി​ച്ചടയ്ക്കാത്ത ബാങ്കി​ന്റെ മാനേജരും14 പേരുള്ള പീഡകലിസ്റ്രിൽ ഉൾപ്പെടുന്നുണ്ടെന്നും ഇയാൾ വ്യക്തമാക്കി​യി​രുന്നതായി​ സി​ദ്ദി​ഖ് പരാതി​യി​ൽ പറയുന്നു. ഈ ആരോപണങ്ങളൊന്നും രേവതി​ നി​ഷേധി​ച്ചി​ട്ടി​ല്ലെന്നും അഭി​ൽദേവി​നെതി​രെ നി​യമനടപടി​കളൊന്നും സ്വീകരി​ച്ചി​ട്ടി​ല്ലെന്നും പരാതി​യി​ൽ പറയുന്നുണ്ട്.