j
പുളിക്കമ്യാലിൽ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത ഗുരുദേവജയന്തി ആഘോഷങ്ങളും പ്രതിഭകളെ ആദരിക്കലും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര; 1870-ാംനമ്പർ പുളിക്കമ്യാലിൽ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത ഗുരുദേവജയന്തി ആഘോഷങ്ങളും പ്രതിഭകളെ ആദരിക്കലും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ വി.ടി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ശാഖാ സെക്രട്ടറി എം.എസ്. മണി, ഡോ. അഷ്മിത മണി, ആര്യാഗ്നിക വൈദേഹി, ധന്യ പുരുഷോത്തമൻ, എം.എ. മണി, പി.എ. ശശി, ലാലി രാമകൃഷ്ണൻ, എം.കെ. കുമാരൻ, ഇന്ദിര പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.