jayaram

കൊച്ചി: കോർപ്പറേറ്റ് മേഖലയിലും കായിക രംഗത്തും വിശ്വാസ്യത ഏറെ പ്രധാനമാണെന്നും സ്മാർട്ടായ മാനേജർമാർക്ക് ഏതൊരു പ്രസ്ഥാനത്തെയും അതിവേഗം വളർച്ചയിലേക്ക് നയിക്കാൻ കഴിയുമെന്നും എഴുത്തുകാരനും കൺസൾട്ടന്റും ജിൻഡാൽ സ്റ്റെയിൻലസ് ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടറുമായ ജയറാം ഈശ്വരൻ പറഞ്ഞു.

കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി കായിക മേഖലയിലെ നേതൃത്വ ഉൾക്കാഴ്ചകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജയറാം ഈശ്വർ. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അൾജിയേഴ്‌സ് ഖാലിദ്, ഓണററി സെക്രട്ടറി ഡോ. അനിൽ ജോസഫ് എന്നിവർ സംസാരിച്ചു.