കൊച്ചി: വി. വേണുഗോപാലിന്റെ പന്ത്രണ്ടാമത്തെ കൃതിയായ 'സുജാതയുടെ കഥ" എന്ന നോവൽ പ്രകാശനം ചെയ്തു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനിൽ നിന്ന് കഥയ്ക്ക് പ്രേരണയായ പ്രവാസി മലയാളി സുധർമ്മ പുസ്തകം ഏറ്റുവാങ്ങി. ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഹരിയാന മുൻ ഡി.ജി.പി ഡോ. ജോൺ വി. ജോർജ്, വി.ബി. രാജൻ, ഡോ. വിമല മേനോൻ, സുഭദ്ര വാരിയർ, വി. വേണുഗോപാൽ, ജനറൽ സുന്ദരം ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.