മട്ടാഞ്ചേരി: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ ശോഭായാത്രകൾ ഭക്തി സാന്ദ്രമായി. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കരുവേലിപ്പടി, രാമേശ്വരം ദേശങ്ങളിലായി 18 ശോഭായാത്രകൾ നടന്നു. ഫോർട്ടുകൊച്ചി - മട്ടാഞ്ചേരി ശോഭായാത്രകൾ കൂവപ്പാടത്തുനിന്ന് ടി.ഡി ഹൈസ്കൂളിലെത്തി സമാപിച്ചു. കരുവേലിപ്പടി ദേശത്തെ ശോഭായാത്രകൾ രാമേശ്വരം ശിവക്ഷേത്രത്തിലെത്തി സമാപിച്ചു. നൂറുകണക്കിന് കൃഷ്ണ, ഗോപികാവേഷങ്ങൾ കെട്ടി, ഉറിയടി, പത്തോളം നിശ്ചലദൃശ്യങ്ങൾ , പുരാണകഥാവേഷങ്ങൾ, ദാണ്ഡിയ, കോലാട്ടം, സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ഭജനസംഘങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് പകിട്ടേകി. നഗരസഭാംഗങ്ങളായ അഡ്വ. പ്രിയ പ്രശാന്ത്, രഘുരാമ പൈ, ആഘോഷസമിതി പ്രസിഡന്റ് ജി. സന്നകുമാർ പ്രഭു ,സെക്രട്ടറി സുനിൽ അഗർവാൾ, വിഷ്ണു ആചാർ, വേണുഗോപാൽ പൈ, രഘുനാഥ് വാസുദേവൻ, മനോജ് എം.കമ്മത്ത്, ബാബുരാജ്, എസ്.ആർ. ബിജു ,സുബ്രഹ്മണ്യപൈ,അശോക്‌കുമാർ കമ്മത്ത്, ഉഷാ സുമത് തുടങ്ങിയവർ നേതൃത്വം നൽകി.