പെരുമ്പാവൂർ: നഗരസഭയുടേയും പ്രമുഖ ധനകാര്യസ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ സോളാർ ശില്പശാലയും ലോൺമേളയും നാളെ സംഘടിപ്പിക്കും. വൈ.എം.സി.എ. ഹാളിൽ വൈകിട്ട് മൂന്നിന് നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്യും. എസ്.ബി.ഐ ചീഫ് മാനേജർ നിഷ എൻ, ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജർ നിലേഷ് ബി ജാംദേദ്, കാനറ ബാങ്ക് ചീഫ് മാനേജർ മഹേഷ് ഗൗഡ, ബാങ്ക് ഒഫ് ഇന്ത്യ ബാങ്ക് മാനേജർ ശബരിനാഥ് ജി. എന്നിവർ പങ്കെടുക്കും. സൗരോർജ്ജ മേഖലയിലെ വിദഗ്ദ്ധൻ ഡോ. എസ്. വി. ജയകൃഷ്ണൻ ശില്പശാലയ്ക്ക് നേതൃത്വം നൽകും. താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 8301986383.