മൂവാറ്റുപുഴ: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന വർണാഭമായ ശോഭായാത്ര നഗരവീഥികളെ അമ്പാടിയാക്കി. വെള്ളൂർക്കുന്നം, ഉന്നക്കുപ്പ, തെക്കൻക്കോട്, നന്ദനാർ പുരം, ശിവപുരം, തൃക്ക, മുടവൂർ, മുറിക്കല്ല്, കാവുംപടി, വാഴപ്പിള്ളി, കൃഷ്ണപുരം, കിഴക്കേക്കര, ഹോസ്റ്റൽപടി, എസ്.എൻ.ഡി.പി ജംഗ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ഉപശോഭായാത്രകൾ വെെകിട്ട് പി.ഒ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി നഗരംചുറ്റി വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് സാംസ്കാരിക സമ്മേളനം, അവതാര പൂജ എന്നിവയും നടന്നു. സമീപ പഞ്ചായത്തുകളിൽ 23 ഇടത്ത് ശോഭായാത്രകൾ നടന്നു. വാളകം വെട്ടിക്കാവ്, കുന്നയ്ക്കാൽ, ആവണംകോട് ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന്ആരംഭിച്ച ശോഭായാത്രകൾ വൈദ്യശാലപ്പടിയിൽ സംഗമിച്ച് നെടുങ്ങാൽ ക്ഷേത്രത്തിൽ സമാപിച്ചു. റാക്കാട് കാരണാട്ടുക്കാവിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കോയക്കാട്ട് സമാപിച്ചു. ആയവന, അഞ്ചൽപ്പെട്ടി തൃപ്പൂരത്ത് ക്ഷേത്രം, തോട്ടഞ്ചേരി, പറമ്പഞ്ചേരി ഇഞ്ചക്രാന്തി, ഏനാനെല്ലൂർ, മാറാടി, വടക്കൻ മാറാടി, മുളവൂർ, തൃക്കളത്തൂർ, പേഴയ്ക്കാപ്പിള്ളി, പള്ളിച്ചിറങ്ങര, കല്ലൂർക്കാട്, മഞ്ഞള്ളൂർ, വള്ളിക്കുന്ന്, മണലിപ്പീടിക, വടവുകോട്, വേങ്ങാച്ചുവട്, പാലക്കുഴ, പായിപ്ര മാനാറി എന്നിവിടങ്ങളിലും ശോഭായാത്ര നടന്നു. പായിപ്ര ഭണ്ഡാര കവലയിൽ നിന്ന് ആരംഭിച്ച ശോഭായാത്ര സൊസെെറ്റിപ്പടി, കിണറുപടി, സമഷ്ടിപടി, കാവുംപടി, സ്ക്കൂൾപടി, മാനാറി മില്ലുംപടി ചുറ്റി കാഞ്ഞിരക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് സാംസ്കാരിക സമ്മേളനവും ഉറിയടിയും നടന്നു.