മരട്: കുമ്പളം പഞ്ചായത്ത് പരിധിയിൽവരുന്ന ദേശീയപാതയിൽ വഴിവിളക്ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായുള്ള തർക്കം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കരാറുകാരും ഓംബുഡ്സ്‌മാനിലേക്ക്. പ്രശ്നം പരിഹരിക്കാൻ ജില്ലാ ഡയറക്ടറേറ്റും പ്രിൻസിപ്പൽ ഡയറക്ടറേറ്റും നൽകിയ നിർദ്ദേശംപോലും അവഗണിച്ച് വ്യക്തിവൈരാഗ്യവും സ്വാർത്ഥതാത്പര്യവും കൊണ്ട് കുമ്പളത്തെ ദേശീയപാത ഇരുട്ടിലാക്കി. വഴിവിളക്കുകൾ അഴിച്ചുമാറ്റാൻ എൻ.ഒ.സി ആവശ്യപ്പെട്ട് നൽകിയ കത്തിന് മറുപടിപോലും തരാതെ പഞ്ചായത്ത് അവഗണിച്ച സ്ഥിതിക്ക് തീരുമാനമുണ്ടാകാൻ ഇടപെടാൻ കേരള തദ്ദേശവകുപ്പ് ഓംബുഡ്സ്‌മാനെ സമീപിക്കുകയാണെന്നും കരാറുകാരായ സേവ്യർ ജോർജ്, വിനിൽ തോമസ് എന്നിവർ പറഞ്ഞു.

പഞ്ചായത്തും കരാറുകാരും തമ്മിലുള്ള ശീത സമരം അവസാനിപ്പിച്ച് ദേശീയ പാതയിൽ വഴി വിളക്കുകൾ വീണ്ടും പ്രകാശിപ്പിക്കാനിടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ ബിനീഷ് സേവ്യറും ഓംബുഡ്സ്മാന് പരാതി നൽകിയിട്ടുണ്ട്.