പെരുമ്പാവൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്. എസ്.ഇ വിഭാഗം എറണാകുളം ജില്ലാതല ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് ഇരിങ്ങോൾ ഗവ വി.എച്ച് എസ് സ്‌കൂളിൽ അഡ്വ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വൊളണ്ടിയേഴ്‌സിനായി മിഴി 2024 എന്ന പേരിലാണ് സ്‌കൂൾ ക്യാംപസിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്. വയനാടിന്റെ പുനരധിവാസത്തിനായി സംസ്ഥാന എൻ.എസ്.എസ് സെൽ 150 വീട് നിർമ്മിച്ച് നൽകുന്നതിനായുള്ള വിഭവസമാഹരണ മാതൃകാ പദ്ധതിയായ വയനാടൊരുക്കത്തിന്റെ ഭാഗമായി ടോയിലറ്റ് ലോഷൻ , മിൽക്ക് സർബത്ത്, കുട, തോർത്ത് , ചോക്ലേറ്റ് എന്നിങ്ങനെ വിവിധ ചലഞ്ചുകൾ നടത്തി. പെരുമ്പാവൂർ നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.