കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ ഹരിതസമൃദ്ധി മേക്കപ്പാലയുടെ ഭാഗമായി എല്ലാ വീടുകളിലും അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. കൃഷി വകുപ്പും ഹരിത കേരള മിഷനുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വാർഡ് മെമ്പർമാരായ ശ്രീജ ഷിജോ, ജിനു ബിജു, ബ്ലോക്ക് മെമ്പർ പി.ആർ. നാരായണൻ നായർ, മിൽമ പ്രസിഡന്റ് ഷിജു എന്നിവർ സംസാരിച്ചു.