വൈപ്പിൻ: കർത്തേടം സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷ സമാപനം ബാങ്ക് ഓഡിറ്റോറിയത്തിൽ മുൻസഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു . ബാങ്ക് പ്രസിഡന്റ് കെ.എൽ. ദിലീപ് കുമാർ അദ്ധ്യക്ഷനായി. പാലിയേറ്റീവ് കെയർ പ്രവർത്തകരെ ആദരിക്കലും വീൽച്ചെയർ വിതരണവും കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. മുൻ എം.പി കെ.പി. ധനപാലൻ, എം.പി.ഐ. ചെയർമാൻ ഇ.കെ. ശിവൻ, ജോയിന്റ് രജിസ്ട്രാർ ജോസ്റ്റാൽ, അഡ്വ. കെ.വി. എബ്രാഹാം, കെ.ജി. ഡോണോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ തുടങ്ങിയവർ പ്രസംഗിച്ചു.