വൈപ്പിൻ: വൈപ്പിൻ മിനിമാരത്തോൺ കോസ്റ്റൽ പൊലീസ് മേധാവി ജി. പൂങ്കുഴലി ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.എൽ.സി.എ ഓച്ചന്തുരുത്തിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി വൈപ്പിൻ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റിയുമായി സഹകരിച്ചാണ് മിനിമാരത്തോൺ സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഉണ്ടായിരുന്നു. 400 പേരോളം മാരത്തോണിൽ പങ്കാളികളായി.

ഫ്‌ളാഗ് ഓഫ് ചടങ്ങിൽ സംഘാടക സമിതി ചെയർമാർ ആന്റണി സജി അധ്യക്ഷനായി. നടി പൗളി വത്സൻ, ഡോ. അഖില തോമസ്, മെറീന അഗസ്റ്റിൻ എന്നിവർ സമ്മാനദാനം നടത്തി.