കിഴക്കമ്പലം: കിണറിൽ വീണ പോത്തിനെ പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റ് രക്ഷിച്ചു. പട്ടിമറ്റം കുമ്മനോട് ഭണ്ഡാരകവലയ്ക്ക് സമീപം ചേരിയിൽ സന്തോഷിന്റെ വീട്ടിലെ കിണറിലാണ് ഇന്നലെ വൈകിട്ട് 3 മണിയോടെ പോത്ത് വീണത്. ചേലക്കുളം സ്വദേശിയുടെതാണ് പോത്ത്. മുപ്പതടിയോളം താഴ്ചയുള്ള കിണറാണിത്. ശ്രമകരമായാണ് ഫയർഫോഴ്സ് പോത്തിനെ കരക്കെത്തിച്ചത്.