abbasudheen

ആലുവ: ചുണങ്ങംവേലി ഐ.എസ്.ആർ.ഒ കവലയ്ക്ക് സമീപം ഒന്നര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അബ്ദുൽ മജീദ് അബ്ബാസുദ്ദീൻ (46) എടത്തല പൊലീസിന്റെ പിടിയിലായി. വാഹനം നിറുത്തിയിട്ടതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് പിടികൂടിയ പ്രതിയുടെ പോക്കറ്റിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോയോളം കഞ്ചാവ് കണ്ടെടുത്തത്.

ചെമ്പറക്കിയിൽ കുടുംബമായി താമസിക്കുന്ന പ്രതി ബംഗാളിയാണെങ്കിലും ആധാർ കാർഡിൽ തമിഴ്നാട് ദിണ്ഡിഗൽ സ്വദേശിയെന്നാണ്. ഭാര്യ തമിഴ്നാട് സ്വദേശിയായതിനാൽ അവിടെ നിന്ന് ആധാർ സംഘടിപ്പിച്ചതാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു. എടത്തല പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. സെനോദ്, എസ്.ഐ സക്കറിയ, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ സക്കീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.