cyber

കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സൈബർ സെക്യൂരിറ്റി ആൻഡ് അപ്ലൈഡ് കമ്പ്യൂട്ടിംഗ് വിഭാഗവുംടെക് ബൈ ഹാർട്ടും ഇന്റേൺകാനുമായി ചേർന്ന് നാളെ ഉച്ചയ്ക്ക് രണ്ടിന് സൈബർ എന്ന വിഷയത്തിൽ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കും. സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായാണ് വെബിനാർ സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ഓൺലൈൻ കമ്മ്യൂണിറ്റി പേജായ ഷീ സ്പേസിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. കേരള പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടർ ഐശ്വര്യ ഡോംഗ്രേ മുഖ്യാതിഥിയാകും. സ്ത്രീകൾക്ക് നേരെയുള്ള സൈബർ അക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ ആവശ്യമായ ബോധവത്കരണം നൽകുകയാണ് വെബിനാറിന്റെ ലക്ഷ്യം.