malankara

കൊച്ചി: സഭാ തർക്കം നിയമ നിർമ്മാണം വഴി മാത്രമേ പരിഹരിക്കാൻ കഴിയുവെന്ന ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ സുപ്രധാന നിരീക്ഷണം സ്വാഗതാർഹമെന്ന് യാക്കോബായ സുറിയാനി സഭ. ഒരുനൂറ്റാണ്ട് പിന്നിട്ട മലങ്കര സഭാ തർക്കം വർഷങ്ങളായി കോടതി വിധികളിലൂടെയും വിവിധ ചർച്ചകളിലൂടെയും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ നിയമനിർമ്മാണത്തിലൂടെ മാത്രമേ സഭാ തർക്കം പരിഹരിക്കുവാൻ സാധിക്കുവെന്നും ഇതിന് സർക്കാരിന് അധികാരമുണ്ടെന്നും കോടതി നിരവധി തവണ പറഞ്ഞിട്ടുണ്ട്. സർക്കാരിന് ലഭിച്ചിരിക്കുന്ന ഈ അവസരം നഷ്ടപ്പെടുത്താതെ പ്രയോജനപ്പെടുത്തണമെന്നും ശാശ്വത പരിഹാരത്തിനായി നിയമനിർമ്മാണവുമായി മുന്നോട്ട് പോകണമെന്നും യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.