അരൂര്‍: കൈതപ്പുഴ കായലിൽ നടന്ന മൂന്നാമത് അരൂർ ജലോത്സവത്തിൽ താണിയൻ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ ഹാട്രിക് വിജയം നേടി. തുരുത്തിപ്പുറം ക്രിസ്തുരാജ ബോട്ട് ക്ലബാണ് വള്ളം തുഴഞ്ഞത്. ബി ഗ്രേഡ് വിഭാഗത്തിൽ നെട്ടൂർ ബീച്ച് ബോട്ട് ക്ലബ് തുഴഞ്ഞ മയിൽപ്പീലി ഒന്നാം സ്ഥാനം നേടി. ലൂസേഴ്‌സ് ഫൈനലിൽ എ ഗ്രേഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ താണിയൻ ദ ഗ്രേറ്റും തുരുത്തിപ്പുറവും ഒന്നാം സ്ഥാനം പങ്കിട്ടു. ബി ഗ്രേഡ് ലൂസേഴ്‌സ് ഫൈനലിൽ വടക്കുംപുറം ഒന്നാം സ്ഥാനം നേടി. ദെലീമ ജോജോ എം.എൽ.എ. ജലോത്സവം ഉദ്ഘാടനം ചെയ്തു. മുൻ എം.പി. അഡ്വ.എ.എം.ആരിഫ് ഫ്‌ളാഗ് ഒഫ് ചെയ്തു.