കൂത്താട്ടുകുളം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം മേഖലയില ശോഭായാത്രകൾ നടന്നു. കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിൽ നിന്ന് ഓണംകുന്ന് ഭഗവതിക്ഷേത്രത്തിലേക്കും കോഴിപ്പിള്ളി ഭഗവതിക്ഷേത്രത്തിൽ നിന്ന് കാരമല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്കും തിരുമാറാടി എടപ്രക്കാവിൽ നിന്ന് മഹാദേവക്ഷേത്രത്തിലേക്കും കാക്കൂർ ആമ്പശേരിക്കാവിൽ നിന്ന് മഹാവിഷ്ണുക്ഷേത്രത്തിലേക്കും മണ്ണത്തൂർ കോണത്ത് ദുർഗാഭഗവതി ക്ഷേത്രത്തിൽ നിന്ന് തുരുത്തുമറ്റത്ത് ഭഗവതിക്ഷേത്രത്തിലേക്കും പാലക്കുഴ ഭഗവതിക്ഷേത്രത്തിൽ നിന്ന് വടക്കൻപാലക്കുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്കും ആലപുരം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്ന് ആലപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്കും ഒലിയപ്പുറം നരസിംഹസ്വാമിക്ഷേത്രത്തിൽ നിന്ന് ഭഗവതിക്ഷേത്രത്തിലേക്കുമാണ് ശോഭായാത്രകൾ നടന്നത്.