maideenkunju-61

പെരുമ്പാവൂർ: ജോലിക്കിടയിൽ കോൺക്രീറ്റ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. ചെമ്പറക്കി നടുക്കുടി വീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ മീതീൻകുഞ്ഞാണ് (61) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: സുബൈദ. മക്കൾ: ബന്നാസ്, ശബ്‌നാസ്.