h
ശ്രീകൃഷ്ണ ജയന്തി ദിനാഘോഷം സിനിമാതാരം അൻസു മരിയ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ

ചോറ്റാനിക്കര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വട്ടപ്പാറ ശ്രീകൃഷ്ണലീല ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭായാത്ര നടന്നു.

വട്ടപ്പാറയിൽനിന്ന് ആരംഭിച്ച ശോഭായാത്ര തിരുമറയൂർ ഹനുമദ് പൂജിത ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദീപാരാധനയോടും പ്രസാദവിതരണത്തോടും കൂടി സമാപിച്ചു. സിനിമാതാരം അൻസു മരിയ വട്ടപ്പാറയിൽ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുത്ത മികച്ച സംരംഭക നടാഷാ ബാബുരാജിനെ ആദരിച്ചു.