കൊച്ചി: കൊച്ചിൻ പോർട്ട് എംപ്ലോയീസ് സിറ്റി റെസിഡന്റ്‌സ് അസോസിയേഷന്റെയും അസോസിയേഷൻ ട്രസ്റ്റിന്റെയും വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. സതേൺ റെയിൽവേ എറണാകുളം സ്റ്റേഷൻ ഡയറക്ടർ പ്രമോദ് പി. ഷേണായ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റും ട്രസ്റ്റിയുമായ കെ.കെ. വാമലോചനൻ അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവസമിതി പ്രസിഡന്റ് ഇ.എൻ. നന്ദകുമാർ, കൗൺസിലർ ദീപ്തി മേരി വർഗീസ്, അസോസിയേഷൻ സെക്രട്ടറി വി.എൻ. ജവഹരി ബാബു, ബി.സി. തരാബായ്, ബോണി തോമസ്, കെ.പി. പദ്മാവതി, പി.വി. പുഷ്പൻ, സി.എൻ. ശാന്തമ്മ, പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.കെ. വാമലോചനൻ (പ്രസിഡന്റ്)
തോമസ് ആന്റണി, ബി.സി. താരാബായ് (വൈസ് പ്രസിഡന്റുമാർ),
വി.എൻ. ജവഹരി ബാബു (സെക്രട്ടറി), പി.വി. പുഷ്പൻ, ബോണി തോമസ്, കെ.പി. പദ്മവതി, കെ. നിഗമ (ജോയിന്റ് സെക്രട്ടറിമാർ), സി.എൻ. ശാന്തമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.