p

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ ആദ്യ റൗണ്ട് കൗൺസിലിംഗിൽ, അഖിലേന്ത്യ ക്വോട്ട ജനറൽ വിഭാഗത്തിൽ പ്രവേശനം ലഭിച്ച അവസാന നീറ്റ് യു.ജി റാങ്ക് 19603 ആണ്. ഇ.ഡബ്ലു.എസ് വിഭാഗത്തിൽ- 23419, ഒ.ബി.സി-20281, എസ്.സി- 105676, എസ്.ടി- 145207 എന്നിങ്ങനെയാണ് റാങ്കുകൾ.

ഏറെ ഡിമാൻഡുള്ള ഡൽഹി എയിംസിൽ, ജനറൽ വിഭാഗത്തിൽ 47 ആണ് പ്രവേശനം ലഭിച്ച അവസാന റാങ്ക്. ഇ.ഡബ്ലു.എസ് വിഭാഗത്തിൽ- 214, ഒ.ബി.സി-186, എസ്.സി- 647, എസ്.ടി- 1150 എന്നിങ്ങനെയാണ് ഡൽഹി എയിംസിൽ പ്രവേശനം ലഭിച്ചബയോടെക്‌നോളജിക്ക് കരുത്തേകാൻ ബയോ ഇ 3 പോളിസി.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കോഴിക്കോട് മെഡിക്കൽ കോളേജ്- 1149, ആലപ്പുഴ മെഡിക്കൽ കോളേജ് 3454, മഞ്ചേരി-4435, ഇ.എസ്.ഐ കൊല്ലം- 5190 എന്നിങ്ങനെയാണ് പ്രവേശനം ലഭിച്ച അവസാന റാങ്കുകൾ

പ്രവേശനം ലഭിച്ചവർ 29- നകം ആവശ്യപ്പെട്ട സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. ആദ്യ റൗണ്ടിൽ ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷൻ നൽകേണ്ടതില്ല. ഹയർ ഓപ്ഷൻ ആഗ്രഹിക്കുന്നുവെങ്കിൽ റിപ്പോർട്ട് ചെയ്ത കോളേജിൽ അറിയിക്കണം. ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ ഒഴിവാക്കാനുള്ള ഫ്രീ എക്‌സിറ്റ് ഓപ്ഷൻ ആദ്യ റൗണ്ട് അലോട്ട്‌മെന്റിലുണ്ട്. ഓരോ റൗണ്ടിലും ഫ്രഷ് ഓപ്ഷൻ നൽകണം. രണ്ടാം റൗണ്ടിൽ സീറ്റ് ലഭിച്ചാൽ സ്വീകരിക്കണം. ഒഴിവാക്കിയാൽ തുടർ പ്രക്രിയയിൽ നിന്നു പുറത്താകും. സെക്യൂരിറ്റി തുക നഷ്ടപ്പെടും. മൂന്നാം റൗണ്ടിൽ ലഭിച്ച സീറ്റ് ഒഴിവാക്കിയാൽ ഒരു വർഷത്തേക്ക് നീറ്റ് പരീക്ഷ എഴുതാൻ സാധിക്കുകയില്ല. ആദ്യ റൗണ്ടിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് താല്പര്യമുണ്ടെങ്കിൽ രണ്ടാം റൗണ്ടിൽ പുതുതായി രജിസ്‌ട്രേഷൻ നടത്താം. ആദ്യ റൗണ്ടിൽ ഫ്രീ എക്‌സിറ്റ് എടുക്കുന്നവർ കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല.

രണ്ടാം റൗണ്ട് നടപടിക്രമങ്ങൾ സെപ്റ്റംബർ അ‌ഞ്ചിന് ആരംഭിക്കും. ഫലം ഉൾപ്പെടെ വിശദ വിവരങ്ങൾക്ക് mcc.nic.in.

ബയോടെക്‌നോളജിക്ക് കരുത്തേകാൻ ബയോ ഇ 3 പോളിസി

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബയോ ഇ 3 നയം രാജ്യത്തെ ബയോടെക്‌നോളജി രംഗത്ത്, പ്രത്യേകിച്ച് ബയോടെക് മാനുഫാക്ച്ചറിംഗ് മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കും. ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായ കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗിക്കാനാവാത്ത വസ്തുക്കളുടെ നിർമ്മാണം എന്നിവയ്ക്ക് പരിഹാരമായേക്കാവുന്ന ഒരു നയമാണ് ബയോ ഇ 3. ഇത് പ്രാവർത്തികമാകുന്നതോടെ സാമ്പത്തികം, പരിസ്ഥിതി, തൊഴിൽ മേഖലയിൽ രാജ്യം വൻ വളർച്ച കൈവരിക്കും. ബയോ മാനുഫാക്ച്ചറിംഗിന് കൂടുതൽ ഊന്നൽ നൽകുന്നത് ബയോടെക്, ജീവശാസ്ത്ര ബിരുദധാരികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഉപകരിക്കും. സാങ്കേതിക മേഖലയിൽ പ്രാവർത്തികമാകുന്ന നൂതന ടെക്‌നോളജികൾ ബയോടെക്‌നോളജിക്ക് കരുത്തേകും. ബയോ അധിഷ്ഠിത രാസവസ്തുക്കൾ, എൻസൈമുകൾ, ഭക്ഷ്യവസ്തുക്കൾ, സ്മാർട്ട് പ്രോട്ടീനുകൾ, കാലാവസ്ഥ അതിജീവന കൃഷി രീതികൾ, കാർബൺ ക്യാപ്ച്ചർ, യൂട്ടിലൈസേഷൻ, മറൈൻ & സ്‌പേസ് റിസർച്ച് എന്നിവയിൽ ബയോ ഇ 3 നയം നടപ്പിലാക്കും. ഇന്റേൺഷിപ്പുകൾക്കു കൂടുതൽ പ്രാധാന്യം നൽകും.