കൊച്ചി: കൾച്ചറൽ അക്കാഡമി ഫോർ പീസ് (സി.എ.പി) ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് ചർച്ച നടത്തി. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിച്ച് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിന്റെ ഭാഗമായായിരുന്നു ചർച്ച. സി.എ.പി സ്ഥാപകയും ചെയർപേഴ്‌സണുമായ ബീന സെബാസ്റ്റ്യൻ, ലീഗൽ കൗൺസിലർ ഫെർഹ അസീസ്, കേരള ഹൈക്കോടതിയിലെ അഭിഭാഷകയും കേരള ഫെഡറേഷൻ ഒഫ് വുമൺ ലോയേഴ്‌സ് അംഗവുമായ അഡ്വ. ആശ മാത്യു, ഹൈക്കോടതിയിലെ അഭിഭാഷക അഡ്വ. കെ. മീര, കേരളകൗമുദി സീനിയർ റിപ്പോർട്ടർ അരുൺ പ്രസന്നൻ, ഡോ. അഖിൽ, എം.എസ്. ഡീപ, പ്രൊഫ. നീന ജോസഫ്, അമ്മിണി സാമുവൽ, ജ്യോതി നാരായണൻ തുടങ്ങിയവർ സംസാരിച്ചു.