salary

കൊച്ചി: സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി ജീവനക്കാരുടെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവിന് മാനേജ്‌മെന്റ് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് കെ.എസ്.എഫ്.ഇ എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.

സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് അവർക്ക് നൽകാൻ കഴിയുന്ന തരത്തിൽ തുക സമാഹരിക്കാൻ പര്യാപ്തമായ രീതിയിൽ പുതിയ സർക്കുലർ ഇറക്കണം. ജീവനക്കാരുടെ അനുമതിയില്ലാതെ ധിക്കാരപരമായി അഞ്ചുദിവസത്തെ ശമ്പളം നൽകണമെന്ന നടപടി ധിക്കാരപരമാണെന്നും ഭാരവാഹികൾ ആരോപച്ചു. തൊഴിലാളി വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം അവകാശ സംരക്ഷണത്തിന് സംഘടനാപരമായും നിയമപരമായും ഏതറ്റം വരെയും പോകുമെന്നും എംപ്ലോയീസ് സംഘ് പ്രസിഡന്റ് കെ.വി. മധുകുമാറും ജനറൽ സെക്രട്ടറി കെ.പി. കൃഷ്ണകുമാറും പറഞ്ഞു.