കൊച്ചി: എറണാകുളം വൈ.എം.സി.എ വയനാട് ദുരിതാശ്വാസ പ്രവർത്തങ്ങളുടെ ആദ്യഘട്ടമായുള്ള മരുന്നുകൾ വിതരണം ചെയ്തു. വൈ.എം.സി.എ. പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി മന്ത്രി എ.കെ. ശശീന്ദ്രൻ, വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഖശ്രീ എന്നിവർക്കാണ് കൈമാറിയത്. വൈ.എം.സി.എ സോഷ്യൽ സർവീസ് ചെയർമാൻ എബ്രഹാം സൈമൺ, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി സജി എബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു. എറണാകുളം വൈ.എം.സി.എ ദുരിതബാധിതരായ ഡയാലിസിസ് രോഗികൾ, ക്യാൻസർ രോഗികൾ എന്നിവർക്കുള്ള സഹായം രണ്ടാം ഘട്ടമായി നൽകും.