കൊച്ചി: വ്യവസായ മേഖലുമായി ബന്ധപ്പെട്ട വാർഷിക വ്യവസായ സർവേ നിശ്ചിത സമയത്തിനു മുമ്പ് പൂർത്തീകരിച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഉദ്യോഗസ്ഥരെ ആദരിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. ഒരു വർഷം സമയമെടുത്ത് പൂർത്തിയാകുന്ന സർവേ നാലുമാസം കൊണ്ട് പൂർത്തീകരിച്ചത്. റിസർച്ച് ഓഫീസർ കെ.എ. ഇന്ദു, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ശ്രീകാന്ത് എസ്. നായർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ കെ. ഹെലനി, പ്രദീപ് ജെ. കമ്മത്ത് , ബി.ജെ. പ്രദീപ്, കെ. കെ. മോഹൻദാസ്, പി. എം. അബൂബക്കർ സിദ്ദിഖ്, ഇ.ജി. ഗോപാലകൃഷ്ണൻ, സതീഷ് കുമാർ എന്നിവരാണ് സർവേയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ.