തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിലെ ആന്റിനർക്കോട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് മട്ടാഞ്ചേരിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സൂപ്രണ്ട് വിവേക് വാസുദേവൻനായർ, വെൽനസ് ക്യൂറേറ്റർ ഫാബിത സുലൈമാൻ എന്നിവർ ക്ലാസ് നയിച്ചു. ക്ലബ് കോ ഓർഡിനേറ്റർ അദ്ധ്യാപിക പി.എൽ. സോണിയ, പ്രിൻസിപ്പൽ രാഖി പ്രിൻസ്, ലയൺസ് ക്ലബ് അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.