y
അത്താഘോഷത്തിന്റെ ഭാഗമായി നടന്ന ഓപ്പൺ ചെസ് മത്സരത്തിൽ നിന്ന്

തൃപ്പൂണിത്തുറ: അത്താഘോഷത്തിന്റെ ഭാഗമായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഓപ്പൺചെസ് മത്സരം സംഘടിപ്പിച്ചു. ചെസ് ഓപ്പൺ വിഭാഗത്തിൽ സി.ആർ. രവീന്ദ്രൻ ഒന്നാംസ്ഥാനവും ആരവ് അജിത്ത് രണ്ടാംസ്ഥാനവും നേടി. യു.എസ്. സതീശൻ (50 പ്ലസ് ബെസ്റ്റ് വെെറ്ററൻ), ടോണി (60 പ്ലസ് ബെസ്റ്റ് വെെറ്ററൻ), പി.ജി. സുധീർ (ബെസ്റ്റ് തൃപ്പൂണിത്തുറ) വിഭാഗങ്ങളിൽ ഒന്നാംസ്ഥാനം നേടി. കൗൺസിലർമാരായ വി.ജി. രാജലക്ഷ്മി, റോയ് തിരുവാങ്കുളം, ഡി. അർജുനൻ, കെ.ടി. അഖിൽദാസ്, കെ.എ. യൂനസ്, പി. ശിവശങ്കർ എന്നിവർ നേതൃത്വം നൽകി.