ph

കാലടി: മലയാറ്റൂർ തോട്ടുവ വാർഡ് മെമ്പറും ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയാ കമ്മറ്റിയംഗവുമായിരുന്ന നിര്യാതയായ മിനി സുരേന്ദ്രന്റെ 5-ാം അനുസ്മരണ സമ്മേളനം തോട്ടുവായിൽ നടന്നു. അനുസ്മരണ സമ്മേളനം സി.പി.എം അങ്കമാലി എരിയ കമ്മറ്റിയംഗം കെ.കെ.വത്സൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സതി ഷാജി അദ്ധ്യക്ഷയായി. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.ജെ.ബിജു, തോട്ടുവ ബ്രാഞ്ച് അംഗം വി.പി.രാധാകൃഷ്ണൻ, ആനി ജോസ്, വിജി രജി, ഷിബു പറമ്പത്ത്, സാജൻ പാലമറ്റം, ബ്രാഞ്ച് സെക്രട്ടറി സ്മിതബേബി എന്നിവർ സംസാരിച്ചു.