അങ്കമാലി: ഡി.വൈ.എഫ്.ഐ നായത്തോട് സൗത്ത് യൂണിറ്റും ബാലസംഘം ആമ്പൽകൂട്ടം യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണപ്പൂരം 2024നോടനുബന്ധിച്ച് നടത്തിയ വിവി അമ്പാടി സ്മാരക 6-ാമത് അഖിലകേരള വടം വലി മത്സരത്തിൽ പ്രതിഭ പ്രളയക്കാട് ജേതാക്കളായി. നായത്തോട് സൗത്തിൽ നടന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സുബിൻ എം.എസ് അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം അനില ഡേവിഡ് മത്സരം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ നഗരസഭാ കൗൺസിലർ രജിനി ശിവദാസൻ ജിജോ ഗർവ്വാസീസ്, ടി.പി തോമസ്, വി.കെ രാജൻ, അപർണ്ണ രവി, വി.വി.ശ്രീവൽസൻ തുടങ്ങിയവർ സംസാരിച്ചു. മത്സര വിജയികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപന ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ കെ.കെ സുബ്രമണ്യൻ എവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. സമ്മാനദാന ചടങ്ങിൽ പി.ആർ. രജീഷ് അദ്ധ്യക്ഷനായി. നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വൈ ഏല്യാസ് മുഖ്യാതിഥിയായി.