അങ്കമാലി: മഞ്ഞപ്ര ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ പുരസ്കാര വിതരണ സമ്മേളനം നടത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കൾചറൽ ഫോറം രക്ഷാധികാരി കെ. സോമശേഖരൻ പിള്ള അദ്ധ്യക്ഷനായി. എം.വി. സെബാസ്റ്റ്യൻ, ഡേവീസ് മണവാളൻ, ജോസൺ വി. ആന്റണി, ടിനു മോബിൻസ്, അജിത്ത് വരയിലാൻ, ജോസഫ് തോമസ്, രാജു ഡേവീസ്, അലക്സ് ആന്റു, ജോയ് അറയ്ക്ക, എം.ഇ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.